യു.എസ് മോഡല്‍ പോലീസ് ഭീകരത രാജസ്ഥാനലും; വൈറലായി വിഡിയോ

ജോധ്പൂര്‍- അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃകയില്‍ രാജസ്ഥാനില്‍ പോലീസുകാരന്റെ ക്രൂരത. മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിനാണ് മുകേഷ് കുമാര്‍ എന്ന യുവാവിനെ നിലത്തിട്ട് പോലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയത്.

ബല്‍ദേവ് നഗര്‍ സ്വദേശിയായ മുകേഷ് കുമാര്‍ പ്രജാപതിന് മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ പോലീസ് പിഴ ചുമത്തിയിരുന്നു.
ഇതുചോദ്യം ചെയ്ത് പോലീസിനെ സമീപിച്ചപ്പോഴായിരുന്നു മര്‍ദനം.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

 

Latest News