ന്യൂദല്‍ഹി- പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്തിയ അധ്യാപകർക്ക് മുന്നറിയിപ്പ് നല്കി ജവഹർലാല്‍ നെഹ് റു യൂനിവേഴ്സിറ്റി (ജെ.എന്‍.യു).
കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് പ്രകടനം നടത്തി സർവകലാശാലയുടെ പ്രതിഛായ തകർക്കരുതെന്നാണ് അധ്യാപകർക്ക് നല്കിയ മുന്നറിയിപ്പ്. രണ്ട് ദിവസം മുമ്പ് അധ്യാപകർ പ്രകടനം നടത്തിയിരുന്നു.
സി.എ.എ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ജെ.എന്‍.യുവില്നിന്നടക്കമുള്ള വിദ്യാർഥികള്‍ ദല്‍ഹി കലാപത്തിന്റെ പേരില്‍ കള്ളക്കേസുകള്‍ നേരിടുകയാണ്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്രതിഷേധം അയഞ്ഞപ്പോഴാണ് വിദ്യാർഥികളെ കേസുകളില്‍ കുടുക്കി ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
ചട്ടങ്ങള്‍ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയുമാണ് അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചതെന്ന് ജെ.എന്‍.യു ടീച്ചേഴ്സ് അസോസിയേഷന് പ്രതികരിച്ചു.