മസ്‌കത്ത്- കോട്ടയം താഴത്തങ്ങാടിയില്‍ കൊല്ലപ്പെട്ട ഷീബയുടെ മകള്‍ മസ്‌കത്ത്-കൊച്ചി വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി. ഒമാനിലെ നിസ്‌വയില്‍ കോളജ് അധ്യാപകനായി ജോലി ചെയ്യുന്ന സുധീറിന്റെ ഭാര്യ ഷാനി ആണ് ഷീബയുടെ ഏക മകള്‍. കുടുംബത്തോടൊപ്പം ഒമാനിലാണ് ഇവര്‍.
നാട്ടിലേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതിനാല്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അപ്രതീക്ഷിത സംഭവം അറിഞ്ഞത് മുതല്‍ നാട്ടിലേക്ക് മടങ്ങാന്‍ ഷാനിയും ഭര്‍ത്താവും ശ്രമിക്കുകയായിരുന്നു. വിഷയം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ ടിക്കറ്റ് അനുവദിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇവര്‍ കൊച്ചിയിലിറങ്ങും.
ഷാനി മന്‍സിലില്‍ ഷീബയുടെ ഏക മകളാണ് ഷാനി. പ്രതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് ഷാനിയുടെ പിതാവ് എം.എം. അബ്ദുല്‍ സാലി.