എംബസി വിളി കാത്തിരിക്കാന്‍ ഹനീഫ ഇനിയില്ല

മസ്‌കത്ത്- നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത് എംബസിയില്‍നിന്നുള്ള വിളിക്ക് കാത്തിരുന്ന ഹനീഫക്ക് അതിനുമുമ്പെ ദൈവത്തിന്റെ വിളിയെത്തി. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്ന തൃശൂര്‍ സ്വദേശി തേക്കേക്കളം വീട്ടില്‍ മുഹമ്മദ് ഹനീഫ (53) ഒമാനില്‍ മരിച്ചു.

മസ്‌കത്തിലെ ഗാലയില്‍ ടീജാന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒമാനില്‍ തന്നെ ഹനീഫയെ കബറടക്കി.

താമസസ്ഥലത്തു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്ന ഹനീഫ, കമ്പനിയുമായുള്ള ഇടപാടുകള്‍ തീര്‍ക്കാന്‍ വൈകിയതിനാല്‍ വ്യോമയാന നിരോധത്തില്‍ കുടുങ്ങുകയായിരുന്നു.
ഇതിനിടെ മൂത്ത മകള്‍ ആഷിഫ നാട്ടില്‍ മരിച്ചെങ്കിലും ഇവിടെയിരുന്ന കണ്ണീര്‍ വാര്‍ക്കാനെ ആയുള്ളു. ഇതും ഹനീഫയെ മാനസികമായി തളര്‍ത്തി. രണ്ട് ദിവസം മുമ്പ് പനി ബാധിച്ചിരുന്നു. ഇതിന് ചികിത്സ തുടരുന്നതിനിടെയാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്.

 

Latest News