അബുദാബി- ദുബായില്‍ വേനലവധിക്ക് ശേഷം സെപ്തംബറില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സന്നദ്ധരാണെന്ന് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അധികൃതരെ അറിയിച്ചു.
സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. കുട്ടികളുടെ ആരോഗ്യസുരക്ഷക്ക് ആവശ്യമായ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും നടപ്പാക്കി സെപ്തംബറില്‍ സ്‌കൂള്‍ തുറക്കാമെന്നാണ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്. സ്‌കൂള്‍ തുറക്കുന്നത് അധികം നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.






