ഏതു നിമിഷവും പ്രവര്‍ത്തന സജ്ജമായി യു.എ.ഇ വിമാനത്താവളങ്ങള്‍

അബുദാബി- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും പ്രവര്‍ത്തന സജ്ജമായതായി യു.എ.ഇ. ട്രാന്‍സിറ്റ് വിമാനങ്ങളും വിദേശികളെ മടക്കിക്കൊണ്ടുപോകാനുള്ള പ്രത്യേക വിമാനങ്ങളുമാണ് ഇപ്പോഴുള്ളത്.
യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് തുടരുകയാണ്. പ്രത്യേക വിമാന സര്‍വീസുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അനുമതി. എന്നാല്‍ ഏതു നിമിഷവും സര്‍വീസുകള്‍ തുടങ്ങാന്‍ പാകത്തില്‍ എല്ലാ വിമാനത്താവളങ്ങളും സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest News