ദമാം- കാസർക്കോട് മൊഗ്രാൽ സ്വദേശി അലി (59) അൽ കോബാറിൽ കോവിഡ് ബാധിച്ചു മരിച്ചു. അഞ്ചു വർഷമായി തുഖ്ബയിൽ വാൻ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുൻപ് ചുമയും ശ്വാസ തടസവും ശക്തമായതോടെ അൽ കോബാർ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അൽ കോബാർ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കെ.ഡി.എസ്.എഫ് കോഡിനേറ്റർ അൻവർ ഖാന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യ അസ്മ, മക്കൾ ഹസീന, അസ്ലം