യു.എന്നില്‍ ഇന്ത്യക്കെതിരെ വ്യാജ ചിത്രം കാണിച്ച് പാക്കിസ്ഥാന്‍ നാണം കെട്ടു

ന്യൂയോര്‍ക്ക്- യു.എന്‍ പൊതുസഭയില്‍ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച പാക്കിസ്ഥാന്‍ സ്ഥാനപതി മലീഹ ലോധി ഉയര്‍ത്തിക്കാണിച്ചത് വ്യാജ ചിത്രം. മുഖത്താകെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ കശ്മീരി യുവതിയുടെ ചിത്രമായി മലീഹ ലോധി കാണിച്ചത് ഗാസയില്‍നിന്നുള്ള ഫലസ്തീനി യുവതിയുടേതായിരുന്നു. ഇന്ത്യയുടെ മുഖമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പാക് സ്ഥാനപതിയുടെ വിമര്‍ശം.  

http://malayalamnewsdaily.com/sites/default/files/filefield_paths/palestinian-woman-.jpg


രണ്ടു ദിവസമായി ഇന്ത്യ നടത്തുന്ന രൂക്ഷ വിമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മലീഹ ലോധി.  കശ്മീരികളുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി മറുപടി നല്‍കാനുള്ള ശ്രമമാണ് നാണക്കേടില്‍ കലാശിച്ചത്. 2014 ല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ മുഖമാണിതെന്ന് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 ഗാര്‍ഡിയന്‍ വെബ്‌സൈറ്റ് ഫോട്ടോഗ്രഫി അവാര്‍ഡ് ജേതാവായ ഹെയ്ദി ലെവിന്‍സ് ഗാസ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പ്രത്യേക വെബ് പേജിലുള്ള റാവിയ അബു ജുമാ എന്ന പതിനേഴുകാരിയുടേ ചിത്രമാണ് പാക് പ്രതിനിധി ഉയര്‍ത്തി ക്കാണിച്ചത്.
 

Latest News