കുവൈത്ത് സിറ്റി- കുവൈത്തിൽ 24 മണിക്കൂറിനിടെ 143 ഇന്ത്യക്കാർക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 256 കുവൈത്തികൾക്കും 91 ഈജ്പുതുകാർക്കും 93 ബംഗ്ലാദേശുകാർക്കും കുവൈത്തിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കുവൈത്തിൽ 710 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നാലു കൊറോണ രോഗികൾ മരണപ്പെടുകയും ചെയ്തു. 24 മണിക്കൂറിനിടെ 1,469 പേർ കൂടി രോഗമുക്തി നേടിയതോടെ കുവൈത്തിൽ അസുഖം ഭേദമായ കൊറോണ രോഗികളുടെ എണ്ണം 15,750 ആയി. കുവൈത്തിൽ ഇതുവരെ കൊറോണ സംശയിച്ച് 3,03,285 ലാബ് പരിശോധനകൾ നടത്തി. 24 മണിക്കൂറിനിടെ 2,934 പേർക്ക് ലാബ് പരിശോധനകൾ നടത്തി. കുവൈത്തിൽ ഇതുവരെ 29,359 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തിൽ 230 പേർ മരണപ്പെട്ടു. രോഗികളിൽ 136 പേരുടെ നില ഗുരുതരമാണ്.
ഖത്തറിൽ 24 മണിക്കൂറിനിടെ 1,901 പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും രണ്ടു പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 62,160 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തിൽ 45 പേർ മരണപ്പെട്ടു. 37,542 പേരുടെ അസുഖം ഭേദമായി. 237 പേരുടെ നില ഗുരുതരമാണ്.
ഒമാനിൽ കൊറോണ ബാധിതരുടെ എണ്ണം 13,538 ആയി ഉയർന്നു. ഇക്കൂട്ടത്തിൽ 2,845 പേരുടെ അസുഖം ഭേദമായി. 67 പേർ മരണപ്പെട്ടു. 24 മണിക്കൂറിനിടെ ഒമാനിൽ 738 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും എട്ടു പേർ മരണപ്പെടുകയും ചെയ്തു. രോഗികളിൽ 21 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നു.
ബഹ്‌റൈനിൽ ഒരു കൊറോണ രോഗി കൂടി മരണപ്പെട്ടതോടെ കൊറോണ മരണങ്ങൾ 20 ആയി. രാജ്യത്ത് 263 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ബഹ്‌റൈനിൽ ഇതുവരെ ആകെ 12,574 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തിൽ 7,410 പേരുടെ അസുഖം ഭേദമായി. പത്തു രോഗികൾ ഗുരുതരാവസ്ഥയിലാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.






