ദോഹ- കോവിഡ് 19 ബാധിച്ച് ഖത്തറില്‍ മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു.1901 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 24,573 ആയി കുറഞ്ഞു. 48 ഉം 53 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണസംഖ്യ 45 ആയി ഉയര്‍ന്നത്.
എറണാകുളം വൈറ്റില സ്വദേശി എം.എസ് മുരളീധരനാണ് മരിച്ചത്. 52 വയസ്സായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,339 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,901 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതര്‍ 62,160 ആയി. അതേസമയം 1,506 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 24,573 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ 237 പേരാണുള്ളത്.






