ദോഹ- കോവിഡ് 19 നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ഖത്തര്‍. മന്ത്രിസഭ. വ്യാഴം മുതല്‍ വാഹനത്തില്‍ െ്രെഡവര്‍ ഉള്‍പ്പെടെ പരമാവധി നാലു പേര്‍ക്ക് യാത്ര ചെയ്യാം. നേരത്തെ രണ്ട് പേര്‍ക്ക് മാത്രമായിരുന്നു വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി. കുടുംബങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല. സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനസമയത്തിലും മാറ്റം വരുത്തി.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
സ്വകാര്യ മേഖലയിലെ ജോലി സമയം രാവിലെ 7 നും രാത്രി 8നും ഇടയിലായിരിക്കണം. വീടിനോട് ചേര്‍ന്നാണ് കായിക പരിശീലനവും വ്യായാമവും നടത്തുന്നതെങ്കില്‍ മാസ്ക് ധരിക്കേണ്ടതില്ല. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കൂട്ടമായുള്ള പരിശീലനവും വ്യായാമവും പാടില്ല. മറ്റുള്ളവരുമായി മൂന്നു മീറ്ററില്‍ കുറയാത്ത അകലം പാലിച്ചിരിക്കണം. കമ്പനി ബസുകളില്‍ സീറ്റിന്റെ പകുതി എണ്ണം തൊഴിലാളികളെ മാത്രമേ കയറ്റാവൂ എന്ന ഉത്തരവ് തുടരും എന്നിവയാണ് മറ്റ് തീരുമാനങ്ങള്‍.






