ബ്രസീലിയ- ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത് 27,263 പേര്‍ക്ക്. 1,232 പേരാണ് ഒറ്റ ദിവസം കോവിഡ് ബാധിതരായി ബ്രസീലില്‍ മരണപ്പെട്ടത്. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയേക്കാള്‍ മുന്നിലാണ് ബ്രസീല്‍. ഒറ്റ ദിവസം മരണപ്പെട്ടവരുടെ എണ്ണത്തിലും രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തിലും ബ്രസീല്‍ അമേരിക്കയെ മറികടന്നു. ചൊവ്വാഴ്ച അമേരിക്കയില്‍ 1134 പേര്‍ കോവിഡ് ബാധിതരായി മരണപ്പെട്ടു. ചൊവ്വാഴ്ച 21,882 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65 ലക്ഷത്തോടടുക്കുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.82ലക്ഷമായി. ലോകമാകമാനം കോവിഡ് രോഗമുക്തി നേടിയവര്‍ 30 ലക്ഷം കടന്നു. 54,527 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.






