ചൈനീസ് വ്യോമ കമ്പനികള്‍ക്ക് യുഎസിലേക്കുള്ള സര്‍വീസിന് വിലക്ക്

ബീജിങ്- ചൈനീസ് വിമാനകമ്പനികള്‍ യുഎസിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെക്കണമെന്ന് അമേരിക്ക. ചൈനയിലേക്ക് യുഎസ് വിമാന കമ്പനികള്‍ക്ക് സര്‍വീസ് നിഷേധിച്ച സാഹചര്യത്തിലാണ് തീരുമാനം. ജൂണ്‍ 16 വരെ മാത്രമേ ഇനി ചൈനീസ് വ്യോമ കമ്പനികള്‍ രാജ്യത്തേക്ക് സര്‍വീസ് നടത്താന്‍ പാടുള്ളൂവെന്നും യുഎസ് അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ സര്‍വീസിന് അനുമതി ചോദിച്ച യുഎസ് കമ്പനികളോട് ചൈന അനുകൂല നിലപാടെടുക്കാത്തത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ലംഘനമാണെന്ന് യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിച്ചിരുന്നു.

പുതിയ തീരുമാനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിടുന്നതോടുകൂടി ഉത്തരവ് പ്രാബല്യത്തിലാകും. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്,ചൈന സതേണ്‍ എയര്‍ലൈന്‍സ്,ഹെയ്‌നാന്‍ എയര്‍ലൈന്‍സ്,എയര്‍ ചൈന എന്നി കമ്പനികള്‍ക്കും ഇനി യുഎസിലേക്ക് സര്‍വീസ് നടത്താനാകില്ല.
 

Latest News