Sorry, you need to enable JavaScript to visit this website.

കാലവര്‍ഷം; മിന്നല്‍ മുരളിയുടെ സെറ്റ് പൂര്‍ണമായും പൊളിച്ചു നീക്കി

ആലുവ- ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിനായി പണിത സെറ്റ് പൂര്‍ണമായും പൊളിച്ചു നീക്കി.കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് അണിയറ പ്രവര്‍ത്തകര്‍ തന്നെ പൊളിച്ചു നീക്കുകയായിരുന്നു.
കാലടി മണപ്പുറം ക്ഷേത്ര കമ്മ്യൂണിറ്റിയുടെ ആവശ്യപ്രകാരമാണ് സെറ്റ് പൊളിച്ചത്. കാലവര്‍ഷത്തിന്റെ ആരംഭത്തോടെ ആലുവ മണപ്പുറത്ത് വെള്ളം കയറാനുളള സാധ്യത കണക്കിലെടുത്താണ് സെറ്റ് പൊളിച്ച് നീക്കിയത്.രാഷ്ട്രീയ ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ത്തത് സോഷ്യല്‍മീഡിയയിലടക്കം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴി വെച്ചത്. സംഭവത്തില്‍ സൂത്രധാരനായ ബജ് രംഗ് ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍ അടക്കം നിരവധി പേര്‍ അറസ്റ്റിലായിരുന്നു.
ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. എന്നാല്‍ ലോക് ഡൗണ്‍ മൂലം ചിത്രീകരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.പടയോട്ടം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
 

Latest News