കൊല്ലം- അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഇടമുളക്കല്‍ അമൃത് ഭവനില്‍ സുനില്‍ (34), സുജിനി (24) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുജിനിയെ മുറിയുടെ തറയിലും സുനിലിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുജിനിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തൂങ്ങിമരിച്ചതാണെന്നാണ് പോലിസിന്റെ നിഗമനം.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ സുനില്‍ മാതാവിനെ ഫോണില്‍ വിളിക്കുകയും ആശുപത്രിയില്‍ പോകേണ്ടതുണ്ടെന്നും വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ സുജിനയുടെ പിതാവിനെ വിവരമറിയിച്ചു. അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് മൂന്ന് വയസുള്ള മകന്റെ കരച്ചില്‍ കേട്ടത്. തുടര്‍ന്ന് ജനല്‍പാളി പൊളിച്ച് പരിശോധിച്ചപ്പോഴാണ് ഇരുവരും മരിച്ചതായി കണ്ടത്.പോലിസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി.






