Sorry, you need to enable JavaScript to visit this website.

കോവിഡ് പരിശോധന ഫലം ഫേസ്ബുക്കിലൂടെ പുറത്തുവിട്ട് നടന്‍ പൃഥ്വിരാജ്

കൊച്ചി- ജോര്‍ദാനില്‍ ഫിലിം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ക്വാറന്റൈനില്‍ കഴിയുന്ന സിനിമാതാരം പൃഥ്വിരാജ് കൊറോണ പരിശോധനാഫലം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. താരത്തിന് കൊറോണ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താരം തന്നെയാണ് തന്റെ പരിശോധന റിപ്പോര്‍ട്ടിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വീട്ടിലേക്ക് പോകുകയുള്ളൂവെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും താരം പറഞ്ഞു. 'ആടുജീവിതം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൃഥ്വിരാജ് അടക്കമുള്ള 58 അംഗ സിനിമാ സംഘമായിരുന്നു ജോര്‍ദാനില്‍ പോയത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിരിച്ചെത്താന്‍ സാധിക്കാതിരുന്ന താരം രണ്ട് മാസത്തിനൊടുവിലാണ് തിരിച്ചെത്തിയത്. എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിയ താരം സര്‍ക്കാരിന്റെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുകയാണ്.
 

Latest News