ന്യൂദൽഹി- ദൽഹിയിൽ കോവിഡ് ബാധിതയായി കോട്ടയം സ്വദേശിയായ നഴ്‌സ് മരിച്ചു. ശിവാജി ആശുപത്രിയിൽ നഴ്‌സ് ആയിരുന്ന രഘുഭീർ നഗർ ആർജി ബ്ലോക്കിലെ രാജമ്മയാണ്(64)മരിച്ചത്. കോട്ടയം കടുത്തുരുത്തി സ്വദേശിയാണ്. ബുധനാഴ്ച രാവിലെയാണ് കോവിഡ് മൂർഛിച്ചതിനെത്തുടർന്ന് ഇവർ മരിച്ചത്. ദൽഹിയിൽ കോവിഡ് ബാധിതയായി നേരത്തെ ഒര മലയാളി നഴ്സ് മരിച്ചിരുന്നു. വർഷങ്ങളായി ദൽഹിയിൽ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് രാജമ്മ.
ഭർത്താവ്: മധുസൂദനൻ. മകൾ: ദിവ്യ.






