റാസൽഖൈമ- യു.എ.ഇയിൽനിന്ന് കെ.എം.സി.സി ഏർപ്പെടുത്തിയ വിമാനം വൈകാൻ കാരണം യു.എ.ഇ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യയിൽനിന്നുള്ള മുഴുവൻ അനുമതിയും ലഭിച്ചെന്നും കെ.എം.സി.സി നേതാവ് അൻവർ നഹ പറഞ്ഞു. കെ.എം.സി.സി ഷാർജ അഴീക്കോട് മണ്ഡലം ഏർപ്പെടുത്തിയ സർവീസാണ് മുടങ്ങിയത്. റാസൽഖൈമയിൽനിന്നാണ് ഈ വിമാനം കോഴിക്കോട്ടേക്ക് പറക്കേണ്ടിയിരുന്നത്. കെ.എം.സി.സി ഏർപ്പെടുത്തിയ മറ്റൊരു വിമാനം ഇന്ന് സർവീസ് നടത്താനുണ്ട്. ഇത് സാധാരണപോലെ സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൻവർ നഹ വ്യക്തമാക്കി.






