കോവിഡ് രോഗികള്‍ക്ക് റെംഡെസിവര്‍ നല്‍കാന്‍ ഇന്ത്യയിലും അനുമതി

ബംഗളുരു- അമേരിക്കക്കു പിന്നാലെ അടിയന്തര സാഹചര്യങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ നല്‍കാന്‍ ഇന്ത്യയിലും അനുമതി. നിബന്ധനയോടെയാണ് മരുന്ന് ഉപയോഗത്തിന് അനുവാദം നല്‍കിയിരിക്കുന്നതെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഔപചാരിക ട്രയലില്‍ കോവിഡ് 19 രോഗികളില്‍ പുരോഗതി കാണിച്ച ആദ്യ മരുന്നാണ് റെംഡെസിവിര്‍. കഴിഞ്ഞ മാസം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടിയന്തര സാഹചര്യങ്ങളില്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ജപ്പാനിലും ആരോഗ്യ വകുപ്പ് അധികൃതരുടെ അംഗീകാരം ലഭിച്ചു.

ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് 19 രോഗികള്‍ക്ക്  റെംഡെസിവിര്‍ അഞ്ചുദിവസത്തെ കോഴ്‌സ് നല്‍കിയപ്പോള്‍ നേട്ടമുണ്ടായതായി മരുന്ന് പുറത്തിറക്കിയ ഗിലെഡ് സയന്‍സ് പറയുന്നു.

 

Latest News