ചെന്നൈ-തമിഴ്നാട്ടില്‍ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1091 കൊറോണ കേസുകള്‍.പുതിയ റിപ്പോര്‍ട്ടോടെ തമിഴ്നാട്ടിലെ കൊറോണ രോഗികളുടെ എണ്ണം 24586 ആയി കുതിച്ചുയര്‍ന്നു.ഇന്ന് മാത്രം 13 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ വൈറസ് ബാധ കാരണം ഇതുവരെ ജീവന് നഷ്ടമായത് 197 പേര്‍ക്കാണ്. അതേസമയം 13,706 പേര്‍ക്ക് വൈറസ് ബാധയില്‍ നിന്ന് മുക്തരാകാന്‍ സാധിച്ചു. 514433 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.