മിയയുടെ അശ്വിന്‍ ഇതാ, വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്

കൊച്ചി-മലയാള ചലച്ചിത്ര താരം മിയ ജോര്‍ജിന്റെ  വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണിതെന്നും കൊറോണ വൈറസ് പശ്ചാത്തലത്തില്‍ വിവാഹം ഉടന്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.ഡോക്ടര്‍ ലവ്, ഈയടുത്ത കാലത്ത്, നവാഗതര്‍ക്ക് സ്വാഗതം, തിരുവമ്പാടി തമ്പാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ താരം ചെയ്തു. മലയാള ചലച്ചിത്ര താരം മിയ ജോര്‍ജിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.  ബിസിനസുകാരനായ അശ്വിനാണ് മിയ യുടെ വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍, ചിത്രങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. മിയയും അശ്വിനും ഒരുമിച്ചുള്ള ചിത്രവും കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
 

Latest News