ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിഹാര്‍ സര്‍ക്കാരിന്റെ വക കോണ്ടം പാക്കറ്റുകള്‍

പട്‌ന- കൊറോണ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍. ബിഹാര്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് സൊസൈറ്റിയാണ് കുടുംബാസൂത്രണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. ലോക്ക്ഡൗണ്‍ കാലത്ത് അനാവശ്യ ഗര്‍ഭധാരണം ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

'ക്വാറന്റൈനും ഐസൊലേഷനും പതിനാല് ദിവസം അതത് കേന്ദ്രങ്ങളില്‍ പൂര്‍ത്തിയാക്കി മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കാണ് കുടുംബാസൂത്രണത്തെ കുറിച്ച് ബോധവത്കരണം നല്‍കുന്നതിനൊപ്പം കോണ്ടത്തിന്റെ പാക്കറ്റുകളും വിതരണം ചെയ്യുന്നതെന്ന് ' ബിഎസ്എച്ച്‌സ് അധികൃതര്‍ പറഞ്ഞു. ഇത് കേവലം കുടുംബാസൂത്രണ പദ്ധതിമാത്രമാണ് കൊറോണയുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ ആരോഗ്യവിദഗ്ധനെന്ന നിലയില്‍ ജനസംഖ്യാ നിയന്ത്രണം തങ്ങളുടെ ഉത്തരവാദിത്തമാണ്. ഇതിനായി കെയര്‍ ഇന്ത്യയുടെ പിന്തുണയും വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
 

Latest News