റിയാദ്- വന്ദേഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ പത്ത് മുതല്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ പട്ടിക ഇന്ത്യന്‍ എംബസി പുറത്തിറക്കി. സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇതുവരെ 19 സര്‍വീസുകളാണ് നടത്തിയത്. 3000 പേരെ സ്വദേശങ്ങളിലെത്തിച്ചുവെന്നും എംബസി പത്രക്കുറിപ്പില്‍ പറഞ്ഞു.







