ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല, വളാഞ്ചേരിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു

മലപ്പുറം- വളാഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി ബാലകൃഷ്ണന്റെ മകളാണ് ആത്മഹത്യചെയ്തത്.  ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പങ്കെടുക്കാനാകാത്തതിന്റെ മനോവിഷമം പെൺകുട്ടി പറഞ്ഞിരുന്നു. സ്മാർട്ട്‌ഫോൺ ഇല്ലാത്തതും പെൺകുട്ടിയെ മാനസികമായി തകർത്തു. പഠനം തടസപെടുമോ എന്ന ഭയം പെൺകുട്ടിക്കുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

 

Latest News