ദുബായില്‍ ആശുപത്രികളില്‍ ഘട്ടംഘട്ടമായി ചികിത്സ പുനരാരംഭിക്കും - ഡി.എച്ച്.എ

ദുബായ്- കൊറോണ ബാധ നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും രോഗികളെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) വ്യക്തമാക്കി. കോവിഡ് 19 വ്യാപന ഭീതിയെ തുടര്‍ന്നാണ് ആശുപത്രികളില്‍ ഗുരതരാവസ്ഥയില്‍ അല്ലാത്ത രോഗികള്‍ക്കുള്ള സേവനങ്ങള്‍ ആശുപത്രികളില്‍ നിര്‍ത്തിവെച്ചിരുന്നത്. മുഴുവന്‍ വിദഗ്ധ ആരോഗ്യ സേവനങ്ങളും പുനഃസ്ഥാപിക്കും. ഇതോടൊപ്പം കോവിഡ് രോഗികള്‍ക്ക് അതിനൂതവും സമഗ്രവുമായി ചികിത്സ ലഭ്യമാക്കുമെന്നും അതോറിറ്റി അറിയിച്ചു.
കോവിഡ് 19 തടയുന്നതിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി താല്‍ക്കാലികമായി നിര്‍ത്തിവച്ച അടിയന്തര ആരോഗ്യപരിരക്ഷ സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ദുബായ് ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ സി.ഇ.ഒ ഡോ. യൂനുസ് കാസിം പറഞ്ഞു.

 

Latest News