കുവൈത്ത് സിറ്റി-കൊറോണ വൈറസ് വ്യാപന ഭീതിയില്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ടത് മൂലം മടങ്ങിയെത്താന്‍ സാധിക്കാത്ത വിദേശികളുടെ വിസാ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ച് കുവൈത്ത്. കുവൈത്തിന് പുറത്തുള്ള കഴിയുന്ന റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്ക് നേരത്തെ ആറ് മാസം വിസാ കാലാവധി നീട്ടിനല്‍കിയിരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
എല്ലാ തരം വിസിറ്റ് വിസകള്‍ക്കും ഈ ഇളവ് ലഭ്യമാകും. വര്‍ക്ക് പെര്‍മിറ്റില്‍ രാജ്യത്ത് പ്രവേശിച്ച, എന്നാല്‍ താമസ വിസകള്‍ ഇഷ്യു ചെയത് പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാന്‍ സാധിക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓഗസ്സ് 31 വരെ സമയമുണ്ടെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെയ് അവസാനത്തോടെ വിസ അവസാനിച്ച പ്രവാസികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ മൂന്ന് മാസത്തെ സൗജന്യ കാലവധി നല്‍കും. വിസ പുതുക്കലിനുള്ള ഗ്രേസ് പിര്യേഡുകളുടെ കാലാവധി മെയ് അവസാനത്തോടെ തീരുന്ന വ്യക്തികള്‍ക്കും ഇപ്പോഴും കുവൈത്തില്‍ ഉള്ളവര്‍ക്കും മാത്രമായിരിക്കും ഈ ആനുകൂല്യത്തിന് അര്‍ഹത. മാര്‍ച്ച് മുതല്‍ മെയ് മൂന്ന് വരെ മൂന്ന് മാസത്തെ ഗ്രേസ് പിരിഡ് ആഭ്യന്തരമന്ത്രാലയം നേരത്തെ അനുവദിച്ചിരുന്നു. അതിനാല്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ കാലാവധി ദീര്‍ഘിപ്പിക്കലാണിത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പല മന്ത്രാലയങ്ങളും നേരത്തെ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ പുതുക്കുന്നതിനുള്ള മൂന്നുമാസത്തെ വിപുലീകരണം കമ്പ്യൂട്ടര്‍വത്കൃത സംവിധാനത്തിലൂടെ ഓട്ടോമാറ്റിക്കായി നടക്കുമെന്നും നിലവില്‍ രാജ്യത്തിനകത്തുള്ള താമസക്കാരെയും വിസിറ്റിലോ വര്‍ക്ക് വിസകളിലോ രാജ്യത്ത് പ്രവേശിച്ച എല്ലാവരെയും ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍കൊള്ളിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു. ഈ പുതുക്കലിനായി സ്പോണ്‍സര്‍മാരും വ്യാപാരികളും നേരിട്ട് ഹാജരാവേണ്ടതില്ല. ഇതിന്റെ നടപടികള്‍ യാന്ത്രികമായി തന്നെ പൂര്‍ത്തിയാക്കപ്പെടും.
കുവൈത്തിലെ 46 ലക്ഷം ജനസംഖ്യയുടെ 33 ലക്ഷവും വിദേശ തൊഴിലാളികളാണ്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ രാജ്യത്ത ജനങ്ങളുടെ ആരോഗ്യസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നതായി കുവൈത്തിലെ ചില പ്രമുഖ വ്യക്തികള്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു.






