കുവൈത്തില്‍ എട്ടു മരണം

റിയാദ് - കുവൈത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ എട്ടു കൊറോണ രോഗികള്‍ മരണപ്പെട്ടതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 220 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്തില്‍ പുതുതായി 719 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. രാജ്യത്ത് ഇതുവരെ 27,762 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇക്കൂട്ടത്തില്‍ 12,889 പേരുടെ അസുഖം ഭേദമായി.
കുവൈത്തില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സ്വദേശികളും 156 പേര്‍ ഇന്ത്യക്കാരും 104 പേര്‍ ഈജിപ്തുകാരും 48 പേര്‍ ബംഗ്ലാദേശുകാരുമാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ കുവൈത്തില്‍ 1,517 കൊറോണ രോഗികളുടെ അസുഖം ഭേദമായി. കുവൈത്തില്‍ ഇതുവരെ 14,643 പേരാണ് രോഗമുക്തി നേടിയത്. രോഗികളില്‍ 204 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്. കുവൈത്തില്‍ പുതുതായി 3,664 പേര്‍ക്കു കൂടി കൊറോണ സംശയിച്ച് പരിശോധനകള്‍ നടത്തി. രാജ്യത്ത് ഇതുവരെ 2,97,026 കൊറോണ പരിശോധനകളാണ് നടത്തിയത്.
ഖത്തറില്‍ 1,523 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 58,433 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. രണ്ടു കൊറോണ രോഗികള്‍ കൂടി മരണപ്പെട്ടതോടെ കൊറോണ മരണങ്ങള്‍ 40 ആയി. ഖത്തറില്‍ 3,147 പേര്‍ പുതുതായി രോഗമുക്തി നേടിയിട്ടുണ്ട്. ഖത്തറില്‍ ആകെ 33,437 കൊറോണ രോഗികളുടെ അസുഖമാണ് ഭേദമായത്.
ഒമാനില്‍ 298 സ്വദേശികളും 488 വിദേശികളും അടക്കം 786 പേര്‍ക്ക് ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചു. ഒമാനില്‍ ഇതുവരെ 12,223 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇക്കൂട്ടത്തില്‍ 2,682 പേരുടെ അസുഖം ഭേദമായി. 50 പേര്‍ മരണപ്പെട്ടു. ഇരുപത്തിനാലു മണിക്കൂറിനിടെ ഒമാനില്‍ ഒരു കൊറോണ രോഗിയാണ് മരിച്ചത്.
ബഹ്‌റൈനില്‍ 406പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 11,804 ആയി. ഇക്കൂട്ടത്തില്‍ 19 പേര്‍ മരണപ്പെട്ടു. ഇരുപത്തിനാലു മണിക്കൂറിനിടെ 387 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ബഹ്‌റൈനില്‍ അസുഖം ഭേദമായ കൊറോണ രോഗികളുടെ എണ്ണം 7,070 ആയി.

 

Latest News