ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ രൂപയുടെ മൂല്യത്തില്‍ കുതിപ്പ്

മുംബൈ- ഇന്ത്യയില്‍ ഓഹരി സൂചികകളുടെ കുതിപ്പിനു പിന്നാലെ രൂപയുടെ മൂല്യം വർധിച്ചു.  ഡോളറിനെതിരെ രൂപയുടെമൂല്യം 75.29 നിലവാരത്തിലേയ്ക്ക് ഉയർന്നു.

കഴിഞ്ഞവ്യാപാരദിനത്തിൽ 75.62 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തിരുന്നത്. ലോക്ഡൗണ്‍ ഇളവുകളാണ്ഓഹരി വിപണിക്കും രൂപയ്ക്കും നേട്ടമായത്.

സെൻസെക്സ് 1000 പോയന്റ് നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച മൂലധനവിപണിയിൽ വിദേശ നിക്ഷേപകർ 1,460.71 കോടിയുടെ നിക്ഷേപമാണ് നടത്തിയത്.

Latest News