Sorry, you need to enable JavaScript to visit this website.

യു.എ.ഇ വിസയുള്ളവർക്ക് മടങ്ങിവരാന്‍ ഇന്നു മുതല്‍ വിമാനങ്ങള്‍

അബുദാബി- യുഎഇ താമസവിസയുള്ളവർക്ക് ഇന്ന് മുതൽ രാജ്യത്തേക്ക് തിരിച്ചുവരാം. ഇതിനായി പ്രത്യേക വിമാന സർവ്വീസും ഏർപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക അമേരിക്ക എന്നിവിടങ്ങളിലുള്ള യുഎഇ താമസവിസയുള്ളവർക്കാണ് തിരിച്ചു വരാൻ വിമാന സർവ്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ് എന്നിവയാണ് ഇതിനായി സർവ്വീസ് നടത്തുക. ജോലിക്കെത്താനും കുടുംബത്തിനൊപ്പം ചേരാനും കഴിയാതെ മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ്  കുടുങ്ങി കിടക്കുന്നത്.   തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ താമസ കുടിയേറ്റ വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ ഏർപ്പെടുത്തും.

Latest News