ജറൂസലം- ഓട്ടിസം ബാധിച്ച നിരായുധനായ ഫലസ്തീന്‍ യുവാവിനെ പ്രകോപനമൊന്നുമില്ലാതെ വെടിവെച്ചുകൊന്ന ഇസ്രായില്‍ പോലീസിന്റെ നടപടിയില്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് മാപ്പു പറഞ്ഞു.
ക്രൂരമായ സംഭവത്തിനെതിരെ രാജ്യാന്തരതലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
32കാരനായ ഇയാദ് ഹലാക് ആണ് മരിച്ചത്. ഫലസ്തീനികള്‍ക്കെതിരെ അമിതമായ രീതിയില്‍ ബലംപ്രയോഗിക്കുന്നെന്ന പരാതി നിലനില്‍ക്കുന്നതിനിടെയുണ്ടായ സംഭവത്തെ നിരവധി പേരാണ് അപലപിച്ചത്. പ്രതിഷേധവുമായി നിരവധിപേര്‍ തെരുവിലിറങ്ങി. ബാലന്റെ പക്കല്‍ ആയുധമുണ്ടെന്ന് സംശയിച്ചാണ് തങ്ങള്‍ വെടിവെച്ചതെന്നാണ് ഇസ്രായിലി പോലീസിന്റെ വാദം. പുരാതന നഗരത്തിലെ ലയണ്‍സ് ഗേറ്റിന് സമീപമാണ് പോലീസ് വെടിവെപ്പ് നടന്നത്. കുറ്റക്കാരെ അന്താരാഷ്ട്ര നീതിന്യായവ്യവസ്ഥക്ക് മുന്നില്‍ എത്തിക്കണമെന്ന് ഫലസ്തീനി നേതൃത്വം ആവശ്യപ്പെട്ടു.
ഇസ്രായിലി മന്ത്രിസഭയുടെ വാരാന്ത്യ യോഗത്തിലാണ് പ്രതിരോധ മന്ത്രി മാപ്പു പറഞ്ഞത്. അടുത്തു തന്നെയിരുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതേക്കുറിച്ച് പരാമര്‍ശിച്ചതേയില്ല.






