Sorry, you need to enable JavaScript to visit this website.

കോവിഡ് 19: വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുത്- യു.എ.ഇ ആരോഗ്യമന്ത്രാലയം

ഡോ. ഫരീദ അല്‍ഹുസാനി

അബുദാബി- കോവിഡ് 19 സംബന്ധിച്ച്  സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വഞ്ചിതരാകരുതെന്ന് യു.എ.ഇ ആരോഗ്യ മേഖല വക്താവ് ഡോ. ഫരീദ അല്‍ഹുസാനി അഭ്യര്‍ഥിച്ചു.
കോവിഡ് 19 ബാക്ടീരിയ മൂലമാണെന്ന് പ്രചരിക്കുന്നതില്‍ യാതൊരു സത്യവുമില്ല. എല്ലാ പഠനങ്ങളും സാര്‍സ്-കോവ്-2 എന്ന കൊറോണ വൈറസാണ് കോവിഡ് പരത്തുന്നതെന്ന് തെളിയിച്ചിട്ടുണ്ടെന്നും ഡോ. അല്‍ഹുസാനി പറഞ്ഞു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കോവിഡ് 19 ന്റെ സങ്കീര്‍ണതകളില്‍ നിന്ന് ബാക്ടീരിയ അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു.
ആസ്പിരിന്‍ ഉപയോഗിച്ചാല്‍ കോവിഡ് സുഖപ്പെടുമെന്ന രീതിയില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വാര്‍ത്തയും ഡോ. അല്‍ഹുസാനി നിരാകരിച്ചു. ഇത് തീര്‍ത്തും തെറ്റാണെന്നും കോവിഡ് ചികിത്സക്ക് ഫലപ്രദമായ മരുന്നുകള്‍ ഉപയോഗിച്ചുവരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

 

 

Latest News