കോഴിക്കോട്ടേക്ക് കെ.എം.സി.സി ചാര്‍ട്ടേഡ് വിമാനങ്ങള്‍ നാളെ മുതല്‍

ദുബായ് കെ.എം.സി.സി ചാര്‍ട്ടേഡ് വിമാനത്തില്‍ പോകുന്നവരുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന് കൈമാറുന്നു.

ദുബായ്- കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ  നിയന്ത്രണങ്ങള്‍ മൂലം യു.എ.ഇയില്‍ കുടുങ്ങിയ പ്രവാസികള്‍ക്കായി കെ.എം.സി.സി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങള്‍ നാളെ മുതല്‍.

നാളെ  ഷാര്‍ജ അഴീക്കോട് മണ്ഡലം കെ.എം.സി.സി യുടെയും ജൂണ്‍ രണ്ടിന് ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെയും വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് സര്‍വീസ്.

തൽസമയ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

സ്‌പൈസ് ജെറ്റ്  വിമാനത്തില്‍ 1250 ദിര്‍ഹമാണ് ചാര്‍ജ്. ദുബായ്,ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേക ബസുകളില്‍ റാസല്‍ഖൈമയില്‍ എത്തിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

വിവിധ എമിറേറ്റുകളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കീഴില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വിമാനങ്ങള്‍ കേരളത്തിലേക്കു പുറപ്പെടും. കൂടുതല്‍ സര്‍വീസ് ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജനസെക്രട്ടറി നിസാര്‍ തളങ്കര ചാര്‍ട്ടേഡ് ഫ്‌ളൈ റ്റ് കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ അഴീക്കോട് എന്നിവര്‍ അറിയിച്ചു. ആദ്യ ടിക്കറ്റ് യു.എ.ഇ കെ.എം.സി.സി  രക്ഷാധികാരി എ.പി ശംസുദ്ദീന്‍ ബിന്‍ മുഹിയിദ്ദീന്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഷാര്‍ജ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കബീര്‍ ചെന്നക്കര, ജനറല്‍ സെക്രട്ടറി ചാക്കിനത് ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Latest News