കോവിഡ്: ഖത്തറില്‍ ചാവക്കാട് സ്വദേശി മരിച്ചു

ദോഹ- ചാവക്കാട് ഇരട്ടപ്പുഴ വടകൂട്ട് മോഹനന്‍ (58)ഖത്തറില്‍ കോവിഡ് ബാധിച്ച് നിര്യാതനായി. രണ്ടാഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂര്‍ ജില്ല സൗഹൃദവേദി ഗുരുവായൂര്‍ സെക്ടര്‍ അംഗമാണ്. സംസ്‌കാരം ദോഹ ഖത്തറില്‍ നടക്കും.
35വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നാട്ടില്‍ വന്നുപോയതാണ്. ഭാര്യ: ഗിരിജ. മക്കള്‍: ഗോകുല്‍ കൃഷ്ണ (ഡിഗ്രി വിദ്യാര്‍ഥി, വിസ്ഡം കോളേജ് പാവറട്ടി), ശ്യാം പ്രസാദ് (പത്താം ക്ലാസ്,ജി.എച്.എസ് മണത്തല).

 

Latest News