Sorry, you need to enable JavaScript to visit this website.

സാമ്പത്തിക മേഖല കരകയറുന്നുവെന്ന് മോഡി, സാമൂഹിക അകലം നിലനിര്‍ത്തണം

ന്യൂദല്‍ഹി- ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖല പതിയെ തിരിച്ചുവരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ലോക്ഡൗണില്‍ ഇളവുകളോട് കൂടുതല്‍ ജാഗ്രതയോടെ പ്രതികരിക്കണം. ഇപ്പോള്‍ സാമൂഹിക അകലം പാലിക്കല്‍ അതിപ്രധാനമാണ്. ആഗോളതലത്തിലേതു പോലെ രോഗവ്യാപനം ഇന്ത്യയിലുണ്ടായില്ല. ജനസംഖ്യ കൂടുതലായിട്ടും കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും മോഡി പറഞ്ഞു.

ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി. സാധാരണക്കാര്‍ ഓട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. രാജ്യം കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പമാണ്. ഇവര്‍ക്കായി ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യസംരക്ഷണത്തിനായി യോഗയും ആയുര്‍വേദവും ലോകം ഏറ്റെടുത്തുവെന്നും മോഡി അവകാശപ്പെട്ടു.

Latest News