Sorry, you need to enable JavaScript to visit this website.

ജി 7 ഉച്ചകോടി മാറ്റിവയ്ക്കുമെന്ന് ട്രംപ്; ഇന്ത്യയെയും റഷ്യയെയും ഉൾപ്പെടുത്തണം

വാഷിങ്ടൺ- ജൂണിൽ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടി മാറ്റിവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉച്ചകോടിയിൽ അംഗങ്ങളാ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സെപ്റ്റംബറിലോ അതിനുശേഷമോ ആയിരിക്കും ജി 7 ഉച്ചകോടി നടത്തുക എന്ന് ട്രംപ് അറിയിച്ചു.

ലോകത്തിന്റെ യഥാർത്ഥ പ്രതിനിധികൾ ജി 7 ഉച്ചകോടിയിൽ ഉണ്ടെന്ന് തോന്നിയിട്ടില്ല. കാലപഴക്കം ചെന്ന രാജ്യങ്ങളുടെ കൂട്ടായ്മയായിട്ടാണ് ജി 7 ഉച്ചകോടിയെ തോന്നിയത്. യു.എൻ ജനറൽ അസംബ്ലിക്ക് മുമ്പായി സെപ്റ്റംബറിൽ ഉച്ചകോടി ചേരാൻ സാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ജൂൺ അവസാന വാരം വീഡിയോ കോൺഫറൻസിലൂടെ ഉച്ചകോടി ചേരാനായിരുന്നു നേരത്തെയെടുത്ത തീരുമാനം. ബ്രിട്ടൻ, കാനഡ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി 7 ഉച്ചകോടിയിലെ അംഗങ്ങൾ.

 

Latest News