ബാര്‍ നര്‍ത്തകിമാരാവാന്‍ വന്നു, അനാശാസ്യത്തിന് ഇരയായി, ഒമ്പത് യുവതികളെ രക്ഷിച്ചു

കോണ്‍സല്‍ ജനറല്‍ വിപുല്‍ വിവരങ്ങള്‍ ശേഖരിക്കുന്നു.

ദുബായ്- ഫുജൈറയിലെ ഹോട്ടലുകളില്‍ പീഡനത്തിനിരകളായ മലയാളികളടക്കമുള്ള ഒമ്പത് യുവതികളെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രക്ഷപ്പെടുത്തി. 4 പേര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയതായും ബാക്കിയുള്ളവര്‍ സുരക്ഷിതരാണെന്നും വൈകാതെ യാത്ര തിരിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവരമറിയിക്കുകയും അധികൃതര്‍ ഫുജൈറ പോലീസിന്റെ സഹായത്തോടെ ഹോട്ടലുകള്‍ കണ്ടെത്തി യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. മൂന്ന് പേരില്‍നിന്ന് കോണ്‍സല്‍ ജനറല്‍ വിപുല്‍ വിവരങ്ങള്‍ ശേഖരിച്ചു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/toi.jpg

ആറ് മാസം മുന്‍പാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ ജോലി തേടി യു.എ.ഇയിലെത്തിയത്. ഇവന്റ്‌സ് മാനേജര്‍, ഡാന്‍സ് ബാര്‍ നര്‍ത്തകിമാര്‍ എന്നീ തസ്തികകളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു സന്ദര്‍ശക വിസ നല്‍കിയത്. എന്നാല്‍, ഫുജൈറയിലെ ഒരു ഹോട്ടലില്‍ എത്തപ്പെട്ട ഇവര്‍ പിന്നീട് മാനസികമായും ശാരീരികമായും പീഡനത്തിന് ഇരകളാവുകയായിരുന്നു. മറ്റൊരു ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതായി യുവതികള്‍ പരാതിപ്പെട്ടു. മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ വീതമാണ് എല്ലാവര്‍ക്കും ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്.

ഒരാഴ്ച മുന്‍പ് തമിഴ്‌നാട്ടുകാരിയായ യുവതി അയച്ച ശബ്ദസന്ദേശമാണ് എല്ലാവരുടെയം രക്ഷയ്ക്ക് കാരണമായത്. ദേശീയ പത്രങ്ങളില്‍ വാര്‍ത്തയായതോടെ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ രേഖാ ശര്‍മ കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിനു പരാതി നല്‍കി. തുടര്‍ന്ന് ദുബായ് കോണ്‍സുലേറ്റിന് വിവരം കൈമാറുകയായിരുന്നു.

 

Latest News