Sorry, you need to enable JavaScript to visit this website.

കോവിഡ്: ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ടി.ടി.തോമസ് , ശശികുമാര്‍

ദുബായ്- കോവിഡ് ബാധിച്ച് ശനിയാഴ്ച ഗള്‍ഫില്‍ മരിച്ചത് മൂന്ന് മലയാളികള്‍. പത്തനംതിട്ട റാന്നി ചേലക്കാട് പൂഴിക്കുന്ന് തച്ചനാലില്‍ ഹൗസില്‍ ടി.ടി.തോമസ് (53) അജ്മാന്‍ ശൈഖ് ഖലീഫാ ആശുപത്രിയിലാണ് മരിച്ചത്.

ഷാര്‍ജയില്‍ താമസിച്ചിരുന്ന തോമസ് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പനി ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. പിതാവ്: ഫിലിപ്പ് തോമസ്. മാതാവ്: ഏലിയാമ്മ. ഭാര്യ: കുഞ്ഞു കുഞ്ഞമ്മ (ബീന). മക്കള്‍: ഷിബില്‍, ഷിബിന്‍, സ്‌നേഹ.
പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കല്‍ ശശികുമാര്‍ കുവൈത്തിലെ മിഷ്‌റഫ് ആശുപത്രിയില്‍ മരിച്ചു. 53 വയസ്സായിരുന്നു. കെ.ജി.എല്‍ കമ്പനി ജോലിക്കാരനായിരുന്നു. ഭാര്യ കാവേരി, മക്കള്‍- സ്‌നേഹ, സന്ദീപ്.
കുവൈത്തില്‍ തന്നെ വടകര സ്വദേശി അജയനും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു.

 

Latest News