Sorry, you need to enable JavaScript to visit this website.

ദുബായിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി

വടകര - വിദേശത്തേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. 2019 ഒക്ടോബര്‍ 18ന് ദുബായിലേക്ക് പോയ ഭര്‍ത്താവിനെപ്പറ്റി പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കാണിച്ച് വടകര പെരുവാട്ടിന്‍താഴ പുതിയ പുരയില്‍ പ്രദീപ് ചന്ദ്രന്റെ (48) ഭാര്യ പി.ടി ലയന വടകര പോലിസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ ഏപ്രില്‍ 23നാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വലതു കണ്ണിനു താഴെ ഒരു കറുത്ത മറുകും നെറ്റിയുടെ വലതു ഭാഗത്ത് ഒരു മുറിവുണങ്ങിയ പാടും ഉള്ള വെളുത്ത നിറമുള്ള തടിച്ച ആളാണെന്ന് പരാതിയില്‍ പറയുന്നു. ഏകദേശം 178 സെ.മീ ഉയരമുണ്ട്. എസ്.ഐ കെ. ജയരാജനാണ് കേസന്വേഷണ ചുമതല. കഴിഞ്ഞ ഒക്ടോബര്‍ 18ന് ദുബായിലേക്ക് പോയ പ്രദീപ് ചന്ദ്രന്‍ ദുബായിലോ തിരിച്ച് വീട്ടിലോ എത്തിയിട്ടില്ല എന്നാണ് പരാതിയില്‍ പറയുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടകര പോലീസ് സ്റ്റേഷനിലെ 0494 2524206, 8547978199 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് വടകര പോലീസ് അറിയിച്ചു.

 

Latest News