കുവൈത്ത് സിറ്റി- കുവൈത്തില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. വടകര ലോകനാര്‍കാവ് സ്വദേശി കോമള്ളി ശ്രീപത്മത്തില്‍ അജയനാണ്(48) മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് മിഷ്‌രിഫിലെ ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ പത്മനാഭന്‍. മാതാവ്: ജാനു. ഭാര്യ: സന്ധ്യ. മക്കള്‍: അഭിജിത്ത്, ഹരിലാല്‍. സഹോദരങ്ങള്‍: രാജീവന്‍, പവിത്രന്‍, രാജേഷ്.






