സൗദിയില്‍ ഭര്‍ത്താവിന് കോവിഡെന്ന് കരുതി ആലപ്പുഴയില്‍ അധ്യാപിക ജീവനൊടുക്കി

ആലപ്പുഴ- സൗദിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് കോവിഡ് ആണെന്ന് കരുതി അധ്യാപികയായ ഭാര്യ ജീവനൊടുക്കി. നങ്ങ്യാര്‍കുളങ്ങര കളത്തില്‍ വീട്ടില്‍ ബിജുവിന്റെ  ഭാര്യ പ്രേമ ഗോവിന്ദ് (40 ) ആണ്  മരിച്ചത്. അടുക്കളയുടെ പിന്നില്‍ മണ്ണെണ്ണ ഒഴിച്ച്  തീ കൊളുത്തി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭര്‍തൃ മാതാവ് സൗദാമണിയമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം കണ്ടത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ പോലീസിനെ വിവരമറിയിക്കുകയിരുന്നു.
ഒരാഴ്ച മുമ്പ് സൗദിയില്‍ ഭര്‍ത്താവിനോടൊപ്പം ജോലി ചെയ്തിരുന്ന സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് ഭര്‍ത്താവ് ഫോണില്‍ വിളിച്ചപ്പോള്‍ പനിയുണ്ടെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ മനോവിഷമത്തിലായിരുന്നെന്ന്  ബന്ധുക്കള്‍ പറഞ്ഞു. മക്കള്‍: ഗൗരി ശങ്കര്‍, വൈഷ്ണവ് കൃഷ്ണ.

 

Latest News