ഏജന്റിന്റെ ചതിയില്‍പെട്ട് ദുബായില്‍ കുടുങ്ങിയ ഗുഫ്‌റാന്‍ നാട്ടിലേക്ക്

ദുബായ്-വിസാ ഏജന്റിന്റെ ചതിയില്‍ പെട്ട് ദുബായില്‍ ദുരിതത്തിലായ ഉത്തര്‍പ്രദേശ് സ്വദേശി മൂഹമ്മദ് ഗുഫ്‌റാന്‍ നാട്ടിലേക്ക്.

മൂന്ന് മാസം മുമ്പ് ദുബായിലെത്തിയ ഗുഫ്‌റാന്റെ ദുരിതം വിഡിയോകളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യമായ സഹായം നല്‍കിയിരുന്നു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ലഖ്‌നൗവിലേക്ക് ഏര്‍പ്പെടുത്തിയ വിമാനത്തില്‍ ശനിയാഴ്ച ഗുഫ്‌റാന്‍ നാട്ടിലേക്ക് തരിക്കുകയാണെന്ന് കോണ്‍സല്‍ ജനറല്‍ ട്വിറ്ററില്‍ അറിയിച്ചു. കോണ്‍സുലേറ്റിന്റെ സേവനത്തിനു നന്ദി പറയുന്ന ഗുഫ്‌റാന്റെ വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുഫ്‌റാനെ പോലെ നിരവധി പേര്‍ യു.എ.ഇയില്‍ കുടിങ്ങിയിട്ടുണ്ടെന്ന് കോണ്‍സുലേറ്റ് ട്വീറ്റില്‍ പറഞ്ഞു.

 

Tags

Latest News