Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ടിക്കറ്റ് ചാര്‍ജ് മുന്‍കൂട്ടി നല്‍കരുതെന്ന് കോണ്‍സുലേറ്റ്

ദുബായ്- ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരും കോണ്‍സുലേറ്റും അന്തിമ അംഗീകാരം നല്‍കുന്നതുവരെ ടിക്കറ്റ് ചാര്‍ജ് നല്‍കരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ യാത്രക്കൊരുങ്ങുന്നവരോട് നിര്‍ദേശിച്ചു. ഒരു തരത്തിലുള്ള ചാര്‍ജും സ്വീകരിക്കരുതെന്ന് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുന്ന സംഘടനകളോടും വ്യക്തികളോടും അദ്ദേഹം ആവശ്യപ്പെട്ടു.

https://www.malayalamnewsdaily.com/sites/default/files/2020/05/30/cgidubai.png

വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയതോടെ വിവിധ കമ്പനികളും വ്യക്തികളും സംഘടനകളും ഇതിനായി ശ്രമിച്ചുവരികയാണ്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

യു.എ.ഇയില്‍നിന്ന് മംഗളൂരുവിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം തിങ്കളാഴ്ച രാവിലെ പുറപ്പെടും. സ്വകാര്യ വ്യക്തി ഏര്‍പ്പെടുത്തിയ വിമാനമാണിത്.
കേന്ദ്ര സര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ വിശദവിവരങ്ങള്‍ www.cgidubai.com  വെബ്‌സൈറ്റില്‍ പരസ്യപ്പെടത്തുമെന്നും കോണ്‍സല്‍ ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കോണ്‍സുലേറ്റിന്റെ ട്വിറ്റര്‍, ഫേസ് ബുക്ക് പേജുകളിലും ചാര്‍ട്ടേഡ് വിമാനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കും.

 

Latest News