സേലത്ത് കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

സേലം- തമിഴ്‌നാട് നാമക്കലില്‍ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ ജോജോ തോമസ്, ജിജോ വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചത്.നാമക്കല്‍ ബൈപാസില്‍ ഇന്ന് രാവിലെയാണ് അപകടം. ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് മടവേയാണ് ഇരുവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.വിളക്കുകാലില്‍ തട്ടിയാണ് അപകടമുണ്ടായത്. ജിജോ വര്‍ഗ്ഗീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജോജോ വര്‍ഗ്ഗീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
 

Latest News