Sorry, you need to enable JavaScript to visit this website.

അബുദാബിയില്‍ മലയാളി മരിച്ചു, പുതിയ 638 രോഗികള്‍കൂടി

അബുദാബി- യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. മലപ്പുറം എടപ്പാള്‍ ഐലക്കാട് സ്വദേശി കുണ്ടുപറമ്പില്‍ മൊയ്തുട്ടി ആണ് മരിച്ചത്. കേരള സാംസ്‌കാരിക വേദി പ്രവര്‍ത്തകനായിരുന്നു. ഉമ്മുല്‍നാറിലെ സ്വദേശിയുടെ ഹൗസ്് ഡ്രൈവറായിരുന്നു. ഭാര്യ റംല. മക്കള്‍ സഫ്വാന്‍, സുഹൈല്‍, സഹ്ല.ഖബറടക്കം നടത്തി.

രാജ്യത്ത് 638 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 2 പേര്‍കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 260 ആയി. 412 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 33,170 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 17,097. ഇതുവരെ ആകെ 20,11,000 പരിശോധനകള്‍ നടന്നതായും അധികൃതര്‍ പറഞ്ഞു. 36,000 പരിശോധനകള്‍ നടത്തിയപ്പോഴാണ് 638 പേര്‍ക്ക് രോഗം കണ്ടെത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

 

 

Latest News