Sorry, you need to enable JavaScript to visit this website.

ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ചട്ടങ്ങളായി; നിബന്ധനകള്‍ ഇങ്ങനെ

ദുബായ്- നാട്ടിലേക്ക് പോകാന്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ അധികൃതര്‍ അനുമതി നല്‍കി. ഇതിനായുള്ള ചട്ടങ്ങള്‍ പ്രഖ്യാപിച്ചതോടെ  പ്രവാസി ഇന്ത്യക്കാരില്‍ പ്രതീക്ഷയേറിയിരിക്കുകയാണ്.
ചാര്‍ട്ടര്‍ വിമാനം സംബന്ധിച്ച് മുന്‍പുണ്ടായ അവ്യക്തതകള്‍ നീക്കിയാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിന് അനുബന്ധമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.


പ്രധാന വ്യവസ്ഥകള്‍ ഇതാണ്:

-കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ ചാര്‍ട്ടേഡ് വിമാനത്തില്‍ പോകാനാകൂ.
-വിമാനം ഏര്‍പ്പെടുത്തുന്ന സംഘടനകള്‍ നിശ്ചിത മാതൃകയില്‍ യാത്രക്കാരുടെ പേരുവിവരം കോണ്‍സുലേറ്റില്‍ നല്‍കണം.
-ഏഴുദിവസം മുന്‍പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം. ഈ അപേക്ഷ ന്യൂദല്‍ഹിക്കയച്ച് അനുമതി നേടാനാണിത്.
- സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും സംഘാടകര്‍ വാങ്ങണം.
-കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം ഫ്‌ളൈറ്റ് ഓപ്പറേറ്റര്‍മാര്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയും നേടണം.
-മാസ്‌കോ മുഖമറയോ ധരിക്കുകയും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയും വേണം വിമാനത്തില്‍ പ്രവേശിക്കാന്‍
-കോവിഡ് ലക്ഷണമുള്ള ആളെ പ്രത്യേകം മാറ്റി സമ്പര്‍ക്കരഹിതമായി ഇരുത്തണം.

അനുമതി ലഭിക്കുന്ന വിവരം കോണ്‍സുലേറ്റിന്റെയോ എംബസിയുടെയോ സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസദ്ധീകരിക്കും. ഇതിനു ശേഷമേ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പണം നല്‍കാവൂ എന്നും കോണ്‍സുലേറ്റ് വ്യക്തമാക്കുന്നു.

നാട്ടില്‍ ക്വാറന്റൈനുള്ള ചെലവ് ഉള്‍പ്പടെയാണ് ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് നിരക്ക് സംഘാടകര്‍ക്ക് നിശ്ചയിക്കാം. യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

 

 

Latest News