Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം സ്വദേശി ഫാറൂഖിന്റെ മൃതദേഹം ദമാമിൽ ഖബറടക്കി

ദമാം- കഴിഞ്ഞ ദിവസം ദമാമിൽ മരണമടഞ്ഞ തിരുവനന്തപുരം, മണക്കാട്​ ഫെർഷിൻ കോ​ട്ടേജിൽ ഫാറൂഖ്​( 67) ന്റെ മൃതദേഹം ദമാമിൽ ഇന്നുച്ചയ്ക്ക് ഖബറടക്കി. 
നാൽപത്തിരണ്ട്​ കൊല്ലമായി സൗദിയിലുണ്ടായിരുന്ന ഫാറൂഖ്​ ബലദിയ ഡിപാർട്ട്​ മെൻറിൽ കൺസ്​ട്രക്​ഷൻ സൂപ്പർവൈസറായി ജോലിചെയ്​തുവരികയായിരുന്നു. രണ്ടാഴ്​ചക്ക്​ മുമ്പ്​ പനിയും ഛർദ്ദിയും പിടിപെട്ടതിനെ തുടർന്ന്​ ദമാം മെഡിക്കൽ കോംപ്ലക്​സിൽ പ്രവേശിപ്പിച്ച ഫാറൂഖിന്​ പിന്നീടുള്ള പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. സാജിദ ഫാറൂഖാണ്​ ഭാര്യ. മുഹമ്മദ്​ ഫെർഷിൻ, ഫാത്തിമ ഷഹ്​നാസ്​ എന്നിവർ മക്കളാണ്​. ജാമാതാവ്​ അബ്​ദുൾ ഫത്താഹ്​ സൗദിയിലുണ്ട്​.

Tags

Latest News