Sorry, you need to enable JavaScript to visit this website.

എമിറേറ്റ്‌സ് ബുക്കിംഗ് തുടങ്ങി; ജൂലൈ മുതല്‍ 12 രാജ്യങ്ങളിലേക്ക് സര്‍വീസിന് സാധ്യത

ദുബായ്- ദുബായില്‍നിന്ന് 12 അറബ് രാജ്യങ്ങളിലെ 16 സ്ഥലങ്ങളിലേക്ക് എമിറേറ്റസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ജൂലൈ ഒന്നുമുതലാണ് സര്‍വീസ് ആരംഭിക്കുക. ഈജിപ്ത്, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഇറാഖ്, തുനീഷ്യ, മൊറോക്കോ, അള്‍ജീരിയ, ലെബനോന്‍, ജോര്‍ദാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് ബുക്കിംഗ് തുടങ്ങിയത്. കോവിഡ് സാഹചര്യം സങ്കീര്‍ണമായതിനാല്‍ മാറ്റം വരാമെന്ന അറിയിപ്പോടെയാണ് എമിറേറ്റസ് ബുക്കിംഗ് അനുവദിച്ചിരിക്കുന്നത്.
ജൂലൈ ഒന്ന് മുതലുള്ള ഏതാനും സര്‍വീസുകള്‍ക്ക് ബുക്കിംഗ് തുടങ്ങുകയാണെന്നും മാറ്റം വരികയാണെങ്കില്‍ പരമാവധി നേരത്തെ തന്നെ യാത്രക്കാരെ അറിയിക്കുമെന്നും എമിറേറ്റ്‌സ് പത്രക്കുറിപ്പില്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തെമ്പാടുമുള്ള രാജ്യങ്ങളില്‍ വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സാഹചര്യം അനുവദിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ സര്‍വീസുകള്‍ തുടങ്ങും. സര്‍ക്കാരുകളുടെ അനുമതി ലഭിക്കുകയും യാത്രാ നിയന്ത്രണങ്ങള്‍ നീങ്ങുകയും യാത്രക്കാര്‍ വര്‍ധിക്കുകയും വേണം-പ്രസ്താവനയില്‍ തുടര്‍ന്നു. കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി മാര്‍ച്ച് 23 മുതലാണ് യു.എ.ഇ വിമാന സര്‍വീസുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്.

 

Latest News