കോവിഡ് മരണം കൂടി; ദല്‍ഹിയില്‍ ശ്മശാനങ്ങളില്‍ വിറക് ഉപയോഗിക്കാന്‍ അനുമതി

ന്യൂദല്‍ഹി- കോവിഡ് മരണം വര്‍ധിച്ച ദല്‍ഹിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് വിറക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ദല്‍ഹിയില്‍ നിലവില്‍ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള നാല് ശ്മശാനങ്ങളിലാണ് മൃതദേഹങ്ങള്‍ വിറക് ഉപയോഗിച്ച് കത്തിക്കുന്നത്.

ഗ്യാസ് ഉപയോഗിക്കുന്ന ആറ് ശ്മശാനങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകാരണം മൃതദേഹങ്ങള്‍ ശ്മശാനങ്ങളില്‍നിന്ന് മടക്കേണ്ടി വന്നതിനാലാണ് വിറക് ഉപയോഗിക്കാനുള്ള അനുമതി.

കോവിഡ് പടരുമെന്ന ഭയം കാരണം നേരത്തെ ഇത് അനുവദിച്ചിരുന്നില്ല. ശ്മശാനങ്ങളിലെ ജീവനക്കാരുടെ സുരക്ഷക്ക് കൂടുതല്‍ നടപടികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ ഇതുവരെ 316 കോവിഡ് മരണങ്ങളും 16,281 രോഗബാധയുമാണ് സ്ഥിരീകരിച്ചത്.

 

Latest News