കോവിഡ് പോരാട്ടത്തില്‍ വിജയം പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്

ഓക്‌ലാന്‍ഡ്- ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ കോവിഡിനെതിരെ പോരാട്ടം തുടരുന്നതിനിടെ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയം പ്രഖ്യപിച്ച് ന്യൂസിലാന്‍ഡ്.

രാജ്യത്തെ അവസാനത്തെ കോവിഡ് രോഗിയേയും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഓക് ലാന്‍ഡിലെ മിഡില്‍മോര്‍ ആശുപത്രിയില്‍നിന്നാണ് അവസാനത്തെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത്.

തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1474 പേര്‍ രോഗമുക്തി നേടി.

ജോണ്‍ ഹോപ്കിന്‍സ് റിസോഴ്‌സ് സെന്റര്‍ നല്‍കുന്ന കണക്കു പ്രകാരം ന്യൂസിലാന്‍ഡില്‍ 1500 കോവിഡ് കേസുകളും 21 മരണവുമാണ് സ്ഥിരീകരിച്ചത്.

 

 

Latest News