ന്യൂദൽഹി- ചൈനയുമായുള്ള അതിർത്തിതർക്കത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതിർത്തി തർക്കത്തെ കുറിച്ച് സർക്കാർ മൗനം പാലിക്കുന്നത് ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി.
ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി തർക്കത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നത് കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കടുത്ത ഊഹാപോഹങ്ങൾ സൃഷ്ടിക്കുന്നതിനും അനിശ്ചിതത്വത്തിനും കാരണമാകും,' എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് ഇനിയെങ്കിലും കേന്ദ്ര സർക്കാർ വ്യക്തമാക്കണണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
The Government’s silence about the border situation with China is fueling massive speculation and uncertainty at a time of crisis.
— Rahul Gandhi (@RahulGandhi) May 29, 2020
GOI must come clean and tell India exactly what’s happening.
#ChinaIndiaFaceoff
ലഡാക്കിലെ ഇന്ത്യാ ചൈന നിയന്ത്രണ രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) സംബന്ധിച്ച തർക്കങ്ങളാണ് നിലവിൽ രൂക്ഷമായിരിക്കുന്നത്. തുടർന്ന് ഗുൽദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു.